Latest NewsIndia

വീട്ടുടമയുടെ ക്രൂരത ;മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍

ഹൈദരാബാദ്: വീട്ടുടമയുടെ ക്രൂരത മഴ നനഞ്ഞു മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍. പത്തുവയസുള്ള മൂത്ത മകന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് അമ്മക്ക് ഇളയ മകനോടൊപ്പം ഒരു രാത്രി മുഴുവന്‍ മഴ നനഞ്ഞു നടുറോഡില്‍ നില്‍ക്കേണ്ടി വന്നത്. ഹൈദരാബാദിലെ വെങ്കിടെശ്വര്‍ നഗറിലാണു സംഭവം.ഡെങ്കിപ്പനി ബാധിച്ചാണ് മൂത്തമകനായ സുരേഷ് മരിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി രണ്ടു മക്കളെയും കൊണ്ട് ഇവർ ഈ വീട്ടിലാണ് താമസം.

മകളുടെ വിവാഹം കഴിഞ്ഞത് അടുത്തയിടക്കാണ് എന്നും അതുകൊണ്ടു മൃതദേഹം വീട്ടില്‍ കയറ്റുന്നത് അശുഭലക്ഷണമാണ് എന്നും പറഞ്ഞാണ് വീട്ടുടമയായ ജഗദീഷ് ഗുപ്ത ഇവരെ പുറത്താക്കിയത്. തുടര്‍ന്നു റോഡില്‍ മൃതദേഹവുമായി നിന്ന ഇവര്‍ക്കു നാട്ടുകാരാണു സഹായവുമായി എത്തിയത്. താര്‍പ്പായും പെട്ടിയും കൊണ്ടു മൃതദേഹം അതില്‍ കിടത്തുകയും മരണാനന്തര ചടങ്ങുകള്‍ക്കുള്ള പണം പിരിച്ചു നല്‍കുകയും ചെയ്തത് നാട്ടുകാരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button