Latest NewsFootballSports

ക്രിക്കറ്റ് താരം അറസ്റ്റിൽ

ല​ണ്ട​ൻ: അന്തരാഷ്ട്ര ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം ബെ​ൻ​സ്റ്റോ​ക്സാണ് ബ്രി​സ്റ്റോ​ൾ പോ​ലീ​സിന്റെ പിടിയിലായത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​ ബ്രി​സ്റ്റോ​ളി​ലെ ബാ​ർ​ഗോ​യി​ലെ ബാ​റി​ൽ ബെ​ൻ ​സ്റ്റോ​ക്സു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബെ​ൻ ​സ്റ്റോ​ക്സി​നൊ​പ്പം അ​ല​ക്സ് ഹെ​യ്ൽ​സും ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​പ​ത്തി​യേ​ഴു​കാ​രനെ ബ്രി​സ്റ്റോ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തെ തുടർന്ന് ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ബെ​ൻ ​സ്റ്റോ​ക്സി​നെ​യും അ​ല​ക്സ് ഹെ​യ്ൽ​സി​നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button