Latest NewsNewsGulf

ദുബായില്‍ മദ്യപിച്ചെത്തി റൂംമേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ദുബായ്•മദ്യപിച്ചെത്തി റൂം മേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 37 കാരന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. സെക്ക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഫിലിപ്പിനോ യുവാവ് റൂം മേറ്റിന്റെ 12 കാരിയായ മകളെ ഉറങ്ങിക്കിടക്കുമ്പോള്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയോടും അവളുടെ മാതാവിനുമമൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്.

ആഗസ്റ്റ്‌ 7 നാണ് സംഭവം ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് അനുചിതമായി വസ്ത്രം ധരിച്ച പ്രതി സുഹൃത്തുക്കളോടൊപ്പം ലിവിംഗ് റൂമിലിരുന്നു മദ്യപിക്കുന്നത് കണ്ടിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

പുലര്‍ച്ചെ 3.30 ഓടെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ തന്റെ ശരീരത്തില്‍ തടവുന്നതായി അനുഭവപ്പെട്ടു. കണ്ണുതുറന്ന താന്‍ ഇയാളെ കണ്ട് ഞെട്ടിപ്പോയി. ഉടന്‍ മുറിയിലേക്ക് വന്ന മറ്റൊരു റൂംമേറ്റ് ഇയാളെ അവിടെ നിന്നും വലിച്ചുപുറത്താക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.

പ്രതി സംഭവത്തിന്‌ മുന്‍പ് മദ്യപിക്കുന്നത് കണ്ടിരുന്നതായി ട്രെയിനിംഗ് കോച്ചായി ജോലി ചെയ്യുന്ന 45 കാരിയായ പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. 1 മണിയോടെയാണ് താന്‍ മകളെ ഉറക്കാന്‍ കിടത്തിയത്. 3 മണിവരെ അടുക്കളയില്‍ ജോലിയുണ്ടായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളെല്ലാം പോയതായി തോന്നിയപ്പോള്‍ മകളെ നോക്കാന്‍ ഫ്ലാറ്റ് ഉടമയായ സ്ത്രീയോട് താന്‍ പറഞ്ഞിരുന്നു. പക്ഷേ, അവള്‍ പോയ ഉടനെ തിരികെ വന്നു തന്റെ കൈ പിടിച്ച ശേഷം എന്നോട് ഭയപ്പെടരുത് എന്ന് പറഞ്ഞു. പ്രതി തന്റെ മകളെ അനുചിതമായി സ്പര്‍ശിക്കുന്നത് കണ്ടതായും അവള്‍ പറഞ്ഞുവെന്നും മാതാവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button