Latest NewsIndiaNews

ക​ര്‍ഷ​ക​രെ വി​വ​സ്ത്ര​രാ​ക്കി മ​ര്‍​ദി​ച്ചു

ബു​ന്ദേ​ല്‍​ഖ​ണ്ഡ്: ക​ര്‍ഷ​ക​രെ വി​വ​സ്ത്ര​രാ​ക്കി മ​ര്‍​ദി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ന്ദേ​ല്‍​ഖ​ണ്ഡി​ലാ​ണു സം​ഭ​വം നടന്നത്. സ​ര്‍​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്ത ക​ര്‍ഷ​കർക്കാണ് ദുരനുഭവമുണ്ടായത്. പോലീസാണ് ഇവരെ വി​വ​സ്ത്ര​രാ​ക്കി മ​ര്‍​ദി​ച്ചത്. ക​ര്‍ഷ​ക​രെ പോലീസ് വി​വ​സ്ത്ര​രാ​ക്കിയതിന്റെ ദൃ​ശ്യ​ങ്ങൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടതോടെ സംഭവം വിവാദമായി.

ക​ര്‍ഷ​ക​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട കാ​ര്യാ​ല​യ​ത്തി​നു​മു​ന്നിലാണ് സമരം നടത്തിയത്. ഇവിടെ എത്തിയ പോലീസ് സമരത്തെ നേരിടനായി ലാ​ത്തി വീ​ശു​ക​യും ടി​യ​ര്‍ ഗ്യാ​സ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തിരുന്നു. പിന്നീട് സമരം ചെയ്ത ക​ര്‍​ഷ​കരെ പോലീസ് സ്റ്റേ​ഷ​നിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെ വച്ചാണ് ഇവരെ ക​ര്‍ഷ​ക​രെ വി​വ​സ്ത്ര​രാ​ക്കി മ​ര്‍​ദി​ച്ചത്. പക്ഷേ സമരം നടത്തിയവർ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ക​ല്ലെ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button