CinemaMovie SongsBollywoodEntertainment

ലഗാന്‍ ചെയ്യാന്‍ പ്രേരിപ്പിച്ച രണ്ട് കാരണങ്ങള്‍ ആമിര്‍ ഖാന്‍ വെളിപ്പെടുത്തുന്നു

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ അഭിനയിച്ച ലഗാന്‍ വന്‍ വിജയമായിരുന്നു. ആരാധകര്‍ക്ക് ഇന്നും പ്രിയമുള്ള ആമിര്‍ ചിത്രം കൂടിയാണ് ലഗാന്‍. എന്നാല്‍ ആ സിനിമ ചെയാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നു ആമീര്‍ വെളിപ്പെടുത്തുന്നു. ലഗാന്‍ ഇന്ത്യന്‍ സിനിമയില്‍ തീര്‍ത്ത തരംഗം കുറച്ചൊന്നുമായിരുന്നില്ല. ക്രിക്കറ്റും പ്രാദേശികതയും നിറഞ്ഞു നിന്ന ഈ ചിത്രത്തിന്‍റെ കഥ യുക്തിരഹിതമാണെന്നായിരുന്നു ആമിറിന്റെ അഭിപ്രായം. യുക്തിരഹിതമായ കഥയാണ് ലഗാന്റേതെന്നാണ് തനിക്ക് തോന്നിയതെന്നും, ലഗാന്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല എന്നുമാണ് ആമിര്‍ ഖാന്‍ പറയുന്നത്.

”അഷുതോഷ് ലഗാന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ യുക്തിരഹിതമാതാണെന്നും ചെയ്യാനാവില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുഴുവന്‍ തിരക്കഥയുമായി അശുതോഷ് വീണ്ടുമെത്തി. എന്നാലത് പഴയ കഥ തന്നെയല്ലേ എന്ന് ചോദിച്ച്‌ താന്‍ ദേഷ്യപ്പെടുകയായിരുന്നു. പക്ഷെ പിന്മാറാന്‍ അശുതോഷ് തയ്യാറായില്ല. അശുതോഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തിരക്കഥ മുഴുവന്‍ കേട്ടു. കേട്ടുകഴിഞ്ഞപ്പോള്‍ തിരക്കഥ തനിക്ക് ഇഷ്ടപ്പെട്ടു. എന്നാലപ്പോഴും സിനിമയുടെ ആശയം യുക്തിരഹിതമായി തന്നെയാണ് തോന്നിയത്.”

ലഗാന്‍ ചെയ്യാന്‍ പ്രേരിപ്പിച്ച രണ്ട് കാരണങ്ങള്‍ എന്താണെന്നും ആമിര്‍ പറയുന്നു. താന്‍ ആരാധിക്കുന്ന എല്ലാ ഇതിഹാസ താരങ്ങളേയും മനസില്‍ കൊണ്ടുവന്നു. എന്റെ സ്ഥാനത്ത് അവരായിരുന്നു എങ്കില്‍ ലഗാന്‍ ചെയ്യുമോ എന്നായിരുന്നു എന്റെ ചോദ്യം. ചെയ്യും എന്ന ഉത്തരത്തിലാണ് ഞാന്‍ എത്തിയത്. ലഗാനോട് സമ്മതം മൂളാന്‍ പ്രേരിപ്പിച്ച മറ്റൊരു കാരണം മാതാപിതാക്കള്‍ ലഗാനെ ഇഷ്ടപ്പെട്ടതാണ്. ലഗാന്റെ കഥ അശുതോഷ് തന്റെ മാതാപിതാക്കളെ കേള്‍പ്പിച്ചു. കൂടുതല്‍ ആലോചിക്കാതെ സിനിമയുമായി മുന്നോട്ടു പോകാനായിരുന്നു കഥ കേട്ടതിന് ശേഷം അവര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ആമിര്‍ ഖാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button