റിയാദ്: ക്രൂഡ് ഓയിലിന് വില വര്‍ധിപ്പിക്കാനുള്ള നീക്കവുമായി സൗദി. പുതിയ തീരുമാനം അനുസരിച്ച് വിവധ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനു സൗദി വില വര്‍ധിപ്പിക്കും. സൗദി ഇത് ഡിസംബര്‍ മുതല്‍ വിതരണം ചെയ്യുന്നവയുടെ കാര്യത്തില്‍ നടപ്പാക്കും. എണ്ണക്കമ്പനിയായ സൗദി അരാംകോയാണ് അറിയിച്ചത്.
വരുന്ന ഡിസംബര്‍ മുതല്‍ ബാരലിന് 0.65 (ദശാംശം ആറെ അഞ്ച്) ഡോളറാണ് വര്‍ധിപ്പിക്കുക. ഇത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കു നല്കുന്ന ക്രൂഡ് ഓയിന്റെ വില വര്‍ധനയാണ്. ഇതിനു പുറമെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയുന്ന ക്രൂഡ് ഓയിലിന്റെ വില 0.90 ആയും വര്‍ധിപ്പിക്കുന്നുണ്ട്. തീരുമാനം നടപ്പാക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടിയ വില നല്കി ക്രൂഡ് ഓയില്‍ വാങ്ങേണ്ടി വരും. ഇതോടെ ഇന്ധന വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.
Post Your Comments