Latest NewsNewsIndia

സാംസ്കാരിക പൈതൃകത്തിനുള്ള യുനെസ്‌കോയുടെ പുരസ്കാരം പഴമയ്ക്ക് കോട്ടം തട്ടാത്ത തരത്തില്‍ പുനരുദ്ധാരണം നടത്തിയ ഈ ക്ഷേത്രത്തിന്

ചെന്നൈ: സാംസ്കാരിക പൈതൃകത്തിനുള്ള 2017ലെ യുനസ്കോയുടെ ഏഷ്യാ പസഫിക് അവാർഡ് ഇത്തവണ ഈ വൈഷ്ണവ ക്ഷേത്രത്തിന്. തമിഴ്നാട്ടിലെ തിരുച്ചറപ്പള്ളിയിലുള്ള ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിനാണ് യുനസ്കോയുടെ അംഗീകാരം.ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് കരുതുന്ന ക്ഷേത്രം ഒരു കേടും കൂടാതെ സംരക്ഷിക്കുന്നത് പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.

10 രാജ്യങ്ങളില്‍ നിന്നായുള്ള പട്ടികയില്‍ നിന്നുമാണ് ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തെ തെരഞ്ഞെടുത്തത്. പഴമയ്ക്ക് കോട്ടം തട്ടാത്ത തരത്തില്‍ 20 കോടി മുതല്‍ മുടക്കില്‍ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും നടത്തിയ ക്ഷേത്ര അധികാരികളെ പ്രശംസിക്കുകയും ചെയ്തു. 2014 ജൂണിലാണ് പുനരുദ്ധാരണനടപടികള്‍ തുടങ്ങിയത്.

156 ഏക്കറിലായി ആറുലക്ഷം ചതുരശ്രമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം കാവേരി, കൊലേറൂണ്‍ നദികള്‍ക്കിടയിലുള്ള ദ്വീപിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.236 അടി ഉയരമുള്ള രാജഗോപുരം അടക്കം 21 ഗോപുരങ്ങളുമായാണ് ക്ഷേത്രം നിലകൊള്ളുന്നത്.

shortlink

Related Articles

Post Your Comments


Back to top button