Latest NewsNewsIndia

പ്രമുഖ സിനിമാ താരം പോലീസ് കസ്റ്റഡിയില്‍

സിനിമാ നടന്‍ വിശാല്‍ പോലീസ് കസ്റ്റഡിയില്‍. ആര്‍ കെ നഗര്‍ തെരെഞ്ഞടുപ്പില്‍ മത്സരിക്കാനായി നല്‍കിയ പത്രിക തള്ളിയതിനെ തുടര്‍ന്ന് താരം തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിശാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടികരഞ്ഞു. ക്ഷുഭിതനായും താരം മാധ്യമങ്ങളുടെ മുന്നില്‍ സംസാരിച്ചു. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്നു വിശാല്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് വിശാലിനെയും അനുനായികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ മത്സരിക്കാന്‍ വേണ്ടിയാണ് വിശാല്‍ പത്രിക നല്‍കിയിരുന്നത്. പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതു കൊണ്ടാണ് പത്രിക തള്ളിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button