CricketLatest NewsNewsSports

വീണ്ടും സച്ചിനെ പിന്നിലാക്കി വിരാട് കോഹ്ലി

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പല റെക്കോർഡുകളും വിരാട് കോഹ്ലി തിരുത്തിക്കുറിക്കുകയാണ്. ഇപ്പോൾ ട്വിറ്ററിലെ ജനപ്രീതിയിലും കോഹ്ലി സച്ചിനെ പിന്നിലാക്കിയിരിക്കുകയാണ്. 2017 ലെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ വളര്‍ച്ചാ കണക്കിലാണ് കോഹ്ലി സച്ചിനെക്കാള്‍ മുന്നിലെത്തിയത്. ഈ വര്‍ഷം കോഹ്ലിയുടെ ഫോളോവേഴ്സിന്റെ വളര്‍ച്ച നിരക്ക് 61 ശതമാനമാണ്. അതേസമയം സച്ചിന്റേത് 56 ശതമാനം മാത്രമാണ്.

എങ്കിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കോഹ്ലിയേക്കാള്‍ മുന്നില്‍ സച്ചിന്‍ തന്നെയാണ്. ട്വിറ്റര്‍ ഫോളോവേഴ്സ് കൂടുതലുള്ള ഇന്ത്യക്കാരില്‍ സച്ചിന്‍ എട്ടാമതും, കോഹ്ലി പത്താമതുമാണ്. സച്ചിന്റെ ഫോളോവേഴ്‌സ് 21.8 മില്യണും കോഹ്‌ലിയെ ഫോളോ ചെയ്യുന്നവർ 20.8 മില്യണുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button