Latest NewsNewsTechnology

പുതിയ ആപ്പുമായി വാട്​സ്​ ആപ്പ്

കാലിഫോര്‍ണിയ: പുതിയ ആപ്പുമായി വാട്​സ്​ ആപ്പ്. ബിസിനസ് ആപ്പാണ് കമ്പനി അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഈ ആപില്‍ ​സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും.

രണ്ടു നിറത്തിലുള്ള ടിക്ക് ബിസിനസ്​ ആപിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും. ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്​സ്​ ആപ്​ സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്. ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്​സ്​ ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്.

വാട്​സ്​ ആപ്പ് ബിസിസനസ്​ ആപ്പ് മുഖേന തങ്ങളുടെ വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. താമസിക്കാതെ ഈ ആപ്പ് പ്ലേ സ്​റ്റോര്‍ ഉള്‍പടെയുള്ള ആപ്​ സ്​റ്റോറുകളില്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button