Latest NewsIndia

ദുരഭിമാനക്കൊല ; കേസിൽ കോടതിയുടെ സുപ്രധാന വിധി

തിരുപ്പൂർ ; ദുരഭിമാനകൊല കേസിൽ 6 പേര്‍ക്ക് വധ ശിക്ഷ. ദളിത് യുവാവ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭാര്യാ പിതാവ് ചിന്നസ്വാമി, വാടക കൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ,മൈക്കിൾ, എന്നിവർക്കാണ്  തിരുപ്പൂർ പ്രത്യേക സെഷൻ കോടതി ശിക്ഷ വിധിച്ചത്. 3 പേരെ വെറുതെ വിട്ടു.

പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഉദുമല്‍പേട്ട സ്വദേശി ശങ്കർ ഉയര്‍ന്ന ജാതിയിൽപെട്ട കൗസല്യയെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ഒരു ദിവസം പെണ്‍കുട്ടിയുമായി ഷോപ്പിംഗിന് എത്തിയ ശങ്കറിനെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ കൗസല്യയ്ക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button