Latest NewsAutomobilePhoto Story

തണ്ടര്‍ബേര്‍ഡിനെ മുട്ടുകുത്തിക്കാൻ റിബെല്‍ 300 വരുന്നു

ഇന്ത്യൻ ബൈക്ക് വിപണിയിലെ ക്രൂയിസർ സെഗ്മെന്റിൽ ശക്തനായ റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡിനെ മുട്ടുകുത്തിക്കാൻ റിബെല്‍ 300 നിരത്തിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട. ഇന്ത്യൻ പ്രവേശനം ശരി വെക്കുന്ന തരത്തിൽ റിബെല്‍ 300-ന്റെ പേറ്റന്റ് ഹോണ്ട സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. അതിനാൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച റിബെൽ കുറഞ്ഞ വിലയില്‍ ആയിരിക്കും വിപണിയിൽ ലഭ്യമാവുക. അരങ്ങേറ്റത്തിന് മുന്നോടിയായി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിൽ ആയിരിക്കും റിബെലിനെ ഹോണ്ട ആദ്യമായി അവതരിപ്പിക്കുക.

CBR 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് അടിസ്ഥാനമാക്കിയാണ് നിർമാണം. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 27 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കും നൽകി ഇവനെ കരുത്തനാക്കുന്നു. സര്‍വ്വത്ര ക്രൂസര്‍ ഡിസൈൻ നൽകുന്ന രീതിയിൽ ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്ക് സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്റർ ,സിംഗില്‍ പോഡ് ആള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവ റിബെലിനെ കൂടുതൽ സുന്ദരനാക്കുന്നു. 6 സ്പീഡ് ഗിയർ ബോക്സ് സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവ മറ്റു പ്രത്യേകതകൾ.

2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെ വിപണി വില പ്രതീക്ഷിക്കുന്ന റിബെലിനോട് നിറത്തിൽ ഏറ്റുമുട്ടാൻ തണ്ടർബേർഡിനെ കൂടാതെ ബജാജ് അവെഞ്ചർ, സുസുക്കി ഇൻട്രൂഡർ എന്നിവരും നിരത്തിൽ ഉണ്ടാവും. റിബെല്‍ 300നെ കൂടാതെ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button