Latest NewsKeralaNews

കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ആക്രമിച്ച സംഭവം; നാല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​രു​കാ​ല്‍​മു​ട്ടു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് നാ​ല് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം 4.30 ഓടെയായിരുന്നു സംഭവം. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ഏ​റ്റു​കു​ടു​ക്ക മ​ഞ്ച​പ്പ​റ​മ്പി​ലെ കേ​ളോ​ത്ത് വീ​ട്ടി​ല്‍ പ്ര​സാ​ദ് (47), അ​വ​റോ​ന്ന​ന്‍ വീ​ട്ടി​ല്‍ രാ​ജു (41), കു​ന്നു​മ്മ​ല്‍ ര​മേ​ശ​ന്‍ (44), വ​ട​ക്ക​ന്‍ വീ​ട്ടി​ല്‍ മ​നോ​ജ് (40) എ​ന്നി​വ​ര്‍​ക്കും പരിക്കേറ്റു. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ച​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​മാ​യ പ്ര​സാ​ദ്, മ​നോ​ജ്, രാ​ജു, ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​വി.​നാ​രാ​യ​ണ​ന്‍റെ (60)കാ​ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലാ​ണ് കേസ്. പ​രി​ക്കേ​റ്റ നാ​രാ​യ​ണ​ന്‍ പ​യ്യ​ന്നൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ നാ​ല് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. മാ​ത്തി​ലി​ല്‍ ന​ട​ക്കു​ന്ന ഡി​സ്പെ​ന്‍​സ​റി ഉ​ദ്ഘാ​ട​ന​ത്തി​ന് പാ​ര്‍​ട്ടി പ്ര​തി​നി​ധി​യാ​യി ആ​ശം​സ​യ​ര്‍​പ്പി​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ ഏ​റ്റു​കു​ടു​ക്ക മ​ഞ്ച​പ്പ​റ​മ്പി​ല്‍​വെ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി ഇ​രു​കാ​ലു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​രാ​യ​ണ​ന്‍റെ മൊഴി. ഇതേതുടർന്നാണ് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button