Latest NewsNewsIndia

ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധ ധാരികളായെത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു. മറ്റ് സൈനിക ക്യാംപുകള്‍ സമീത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button