ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ചില വീടുകളില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായുളള രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സെെന്യം ആ പ്രദേശത്ത് ഭീകര സാന്നിധ്യം ഇല്ലായെന്ന ഉറപ്പ് വരുത്തുന്നതിനായി കര്‍ശന പരിശോധന നടത്തി. സെെന്യം നടത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ പിടിച്ചു നില്ക്കാനാവാതെ ഭീകരര്‍ സെെന്യത്തിനെതിരെ അക്രമാസക്തരായി. ഇതിനെത്തുടര്‍ന്ന് വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത് .
ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ക്കെതിരെ നടത്തിയ ഒാപ്പറേഷനില്‍ സെെന്യം 3 ഭീകരരെ പിടികൂടിയതായണ് വിവരങ്ങള്‍. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. ബുധനാഴ്ച പുല്‍വാമയില്‍ ഉണ്ടായ വെടിവെപ്പില്‍ 2 ഭീകരരെ സുരക്ഷ ഉദ്ധ്യോഗസ്ഥര്‍ വധിച്ചിരുന്നു.
Post Your Comments