NattuvarthaNews

‘അമ്മയ്‌ക്കൊരിടം’ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ എത്തുന്ന അമ്മമാര്‍ക്ക് കുട്ടികളെ ഇനി മനഃസമാധാനത്തോടെ മുലയൂട്ടാം. ആശുപത്രിയുടെ ഒന്നാം നിലയില്‍ കോണിപ്പടിക്ക് മുന്നിലായി ഒരുക്കിയ ‘അമ്മയ്‌ക്കൊരിടം’ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. നാല് പേര്‍ക്കിരിക്കാവുന്ന സോഫ, ഒരു ടീപ്പോയ് എന്നിവ മുറിയിലുണ്ട്, താരാട്ട് പാട്ടിന്റെ ഈണവും കേള്‍ക്കാം.

കൈക്കഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ ആശുപത്രിയില്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലൊന്നാണ് മുലയൂട്ടല്‍. താന്‍ ആരോഗ്യമന്ത്രിയാകുന്നതിന് മുമ്പുണ്ടായിരുന്ന ജില്ലാ ആശുപത്രിയുടെ അവസ്ഥ പി കെ ശ്രീമതി വിവരിച്ചു. ജില്ലാ ആശുപത്രിയില്‍ നാല് ഡോക്ടര്‍മാര്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ജീര്‍ണിച്ച കെട്ടിടം, ഒ പി പോലുമുണ്ടായിരുന്നില്ല. അതില്‍ നിന്നാണ് 60 ഓളം ഡോക്ടര്‍മാരും സൗകര്യങ്ങളുമുള്ള ആശുപത്രിയാക്കി വളര്‍ത്തിയത്. നഴ്‌സിങ് സ്‌കൂള്‍ കെട്ടിടം നിര്‍മാണം തുടങ്ങിയത് അക്കാലത്തായിരുന്നു. പൂര്‍ത്തിയായതാകട്ടെ പിണറായി സര്‍ക്കാരിന്റെ കാലത്തും.

ആശുപത്രികളുടെ മാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജില്ല പഞ്ചായത്ത് നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ശ്രീമതി പറഞ്ഞു.
60 ലക്ഷം രൂപ ചെലവില്‍ ജില്ലയില്‍ 17 മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ മൂന്ന് മുലയൂട്ടല്‍ കേന്ദ്രങ്ങളുണ്ട്. ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി താമസിയാതെ തുടങ്ങും. നിര്‍മിതിക്കാണ് നിര്‍മാണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button