CricketLatest News

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആഗോഗ്യാവസ്ഥ സംബന്ധിച്ച് പുതിയെ വെളിപ്പെടുത്തല്‍ ഇങ്ങനെ

സാമ്പത്തികമായി പ്രതിസന്ധിയിലാിരുന്ന കുടുംബം ശരിയായ ചികിത്സ നല്‍കാന്‍ വിഷമിച്ചതോടെ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കുകയായിരുന്നു

വഡോദര: മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യത്തില്‍ മികച്ച പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചികിത്സക്കായി വളരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച മാര്‍ട്ടിന് ക്രിക്കറ്റ് താരങ്ങള്‍ സഹായവുമായി എത്തിയതോടെയാണ് മികച്ച ചികിത്സ ലഭ്യമായത്. തുടര്‍ന്ന് അദ്ദേഹം അപകടാവസ്ഥ തരണം ചെയ്യുകയായിരുന്നു.

സാമ്പത്തികമായി പ്രതിസന്ധിയിലാിരുന്ന കുടുംബം ശരിയായ ചികിത്സ നല്‍കാന്‍ വിഷമിച്ചതോടെ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പല മുന്‍താരങ്ങളും കുടുംബത്തെ സഹായിക്കാന്‍ രംഗത്തിറങ്ങി.

ഡിസംബര്‍ 27നുണ്ടായ വാഹനാപകടത്തിലാണ് മാര്‍ട്ടിന് ഗുരുതരമായി പരിക്കേറ്റത് തുടര്‍ന്ന് വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു താരം. മാര്‍ട്ടില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ബിസിസിഐയും ബറോഡ ക്രിക്കറ്റ് അസോസിയേഷനും അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. എട്ട് ലക്ഷം രൂപയാണ് ഇവര്‍ കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button