Latest NewsIndia

പാൻ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധം

ന്യൂഡൽഹി : പാൻ കാർഡ് -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്‌റ്റിസുമാരായ എ.കെ സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുടെ ഇടപെടൽ. ആദായ നികുത്തോ വകുപ്പിലെ 139 എ എ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.

പാൻ നമ്പറുമായി ആധാർ ലിങ്ക് ചെയ്യാതെ 2018 -19 വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ശ്രയ സെൻ ,ജയശ്രീ സത്പുകെ എന്നിവർക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button