CricketLatest NewsSports

20-20യിൽ റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ

ഓക്‌ലന്‍ഡ്: റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ. 20-20യിൽ ഏറ്റവും വലിയ റണ്‍സ് നേടിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.  ആദ്യം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെ രോഹിത് മറികടന്നു. അതോടൊപ്പം തന്നെ ഇന്നത്തെ മത്സരത്തിൽ ഇരുപതാമത്തെ അര്‍ധസെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടവും രോഹിത്തിനെ തേടി എത്തി. 19 അര്‍ധസെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ രോഹിത് പിന്നിലാക്കി

92 ടി20 മത്സരങ്ങളില്‍ നാല് സെഞ്ചുറികള്‍ ഉൾപ്പെടെ 2288 റണ്‍സു നേടിയാണ് താരം മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിൻ 76 മത്സരങ്ങളില്‍ നിന്നും 2272 റണ്‍സാണ് സ്വന്തമാക്കിയത്. ഷൊയൈബ് മാലിക്(2263), വിരാട് കോലി(2167), ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവർ തൊട്ടു പിന്നാലെയുള്ള സ്ഥാനങ്ങളിൽ ഇടം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button