KeralaLatest NewsIndia

പെരുമ്പാവൂർ കൊലപാതകം: ഒരാളെ പിടികൂടി, കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരു കുടുംബങ്ങള്‍ക്കിടയിലും ഉണ്ടായ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്

കൊച്ചി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകത്തില്‍ പിടിയിലായ മിഥുന്റെ അറസറ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ വിച്ചാട്ട് വീട്ടില്‍ ബേബിയാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരു കുടുംബങ്ങള്‍ക്കിടയിലും ഉണ്ടായ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി ഏറെ നാളായി തര്‍ക്കത്തിലായിരുന്നു.

അതേസമയം സിപിഎം ബന്ധമുള്ള പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേബിയുടെ കടയില്‍ 4 മണിയോടെയാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം അഖില്‍, സഹോദരന്‍ മിഥുന്‍, ഇവരുടെ സുഹൃത്ത് സുബിന്‍ എന്നിവരാണ് മാരകായുധങ്ങളുമായി എത്തി അക്രമം നടത്തിയത്.

അക്രമത്തില്‍ സാരമായി പരിക്കേറ്റ ബേബിയുടെ മകന്‍ ശ്യാമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജീവന് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി തവണ ബേബി പരാതി നല്‍കിയിട്ടും പോലീസ് അവഗണിക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. കൊല്ലപ്പെട്ട ബേബിയുടെ സഹോദരി പുത്രന്മാരാണ് അഖിലും മിഥുനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button