Latest NewsIndia

കാർ അപകടത്തിൽപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു

ഷിംല: കാർ അപകടത്തിൽപ്പെട്ട് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയിൽ ഭക്തിന്ദറില്‍ വച്ച് നടക്കുന്ന മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ പോകവെ ഇവർ സഞ്ചരിച്ച വാഹനം 300 മീറ്റര്‍ അധികം താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button