KeralaLatest News

നീതി ലഭിക്കാന്‍ നിയമവഴികൾ തേടും; ദേശീയപാത വികസന വിവാദത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, കാസര്‍കോട‌് ഒഴികെ 13 ജില്ലയിലും സ്ഥലമെടുപ്പ്‌ ഉള്‍പ്പെടെ നിര്‍ത്തിവയ്‌ക്കാന്‍ ദേശീയപാത അതോറിറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ അമ്പരപ്പിക്കുന്നതാണ്. എല്‍ഡിഎഫ്‌ ഭരണമുള്ള കേരളം വികസിക്കരുതെന്ന സങ്കുചിതമനസ്സ്‌ ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ല. നീതി ലഭിക്കാന്‍ നിയമവഴികള്‍ തേടുമെന്നും കോടിയേരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button