KeralaLatest NewsIndia

മലപ്പുറത്ത് ദേശീയപാതയ്ക്കടിയിൽ രണ്ടിടത്ത് ഗുഹ, അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ദേശീയ പാതക്ക് അടിയിൽ ഗുഹ പോലെ വൻ തുരങ്കം. പശ്ഗയ ദേശീയ പാത 6 വരിയാക്കി വികസിപ്പിക്കാൻ നിർമ്മാണം നടക്കവേയാണ്‌ വൻ തുരങ്കം കണ്ടെത്തിയത്. നിലവിലെ ദേശീയ പാത നിർമ്മിച്ചപ്പോൾ അന്ന് ഈ തുരങ്കം ഇല്ലായിരുന്നു. അതിനു ശേഷം ആണ്‌ ഈ തുരങ്കം ഉണ്ടായത്. നിലവിലെ പഴയ ദേശീയ പാത ഒരു വശത്ത് നിന്നും മറുവശം വരെ ബന്ധിപ്പിക്കും വിധമാണ്‌ തുരങ്കം.

ഇത് ഒറ്റ നോട്ടത്തിൽ മനുഷ്യ നിർമ്മിതം ആണ്‌. മാത്രമല്ല ദേശീയ പാതക്കടിയിൽ ഇത്തരം തുരങ്കം വന്നത് വൻ ദുരൂഹതയായി. ഇപ്പോൾ പണികൾ നിർത്തിവെച്ച് അന്വേഷണം ആരംഭിച്ചു. മേൽപ്പാലത്തിന് വിളിപ്പാടകലെ റോഡിന്റെ 2 വശങ്ങളിലായാണ് ഗുഹ മാതിരിയുള്ള തുരങ്കം. വ്യാപ്തിയുള്ളതാണ് ഇത്.പൂർണമായി മണ്ണ് നീക്കിയെങ്കിലെ നീളവും വ്യാസവും വ്യക്തമായി അറിയൂ. യൂണിവേഴ്സിറ്റിയിലെ ചില ചരിത്ര വിദ്യാർഥികൾ ഇന്നലെ സ്ഥലം സന്ദർശിച്ചു.

ഇന്ന് വിശദ പരിശോധന നടത്തുമെന്ന് ചരിത്രകാരൻ ഡോ. പി.ശിവദാസൻ പറ‍ഞ്ഞു. ഗുഹയുടെ പഴക്കവും സ്വഭാവവും പ്രാധാന്യവും മറ്റും പരിശോധിച്ച ശേഷമേ പറയാനാകൂവെന്ന് അദ്ദേഹം അറിയിച്ചു. റോഡിന്റെ 2 വശങ്ങളിലായാണ് ഗുഹ. പരസ്പരം ബന്ധമുള്ള ഗുഹകൾ ആണെന്നാണ് നിഗമനം. 6 മീറ്ററിലേറെ താഴ്ചയിൽ റോഡ് നിർമിക്കുമ്പോൾ ഗുഹ കണ്ടിരുന്നില്ല.എന്നാൽ, ഓടയ്ക്ക് പിന്നെയും ആഴത്തിൽ കുഴിയെടുത്തതോടെ ഗുഹകൾ പ്രത്യക്ഷപ്പെട്ടു.

തൽക്കാലം സ്ഥലത്തെ മണ്ണ് നീക്കം നി‍ർത്തിയിട്ടുണ്ട്. റോഡ് പണി പുനരാരംഭിക്കേണ്ട സാഹചര്യത്തിൽ ഗുഹ സംബന്ധിച്ച് അതിവേഗം പരിശോധിച്ച് തീർപ്പുകൽപിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.അടിപ്പാത നിർമിക്കാനായി മണ്ണ് മാന്തുന്നതിനിടെയാണ് ഗുഹ കണ്ടെത്തിയത്. അമ്പതോളം പേർക്ക് കടന്നുപോകാൻ പാകത്തിൽ വിശാലമാണ്.

ഗുഹയുടെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലെന്ന് പഴമക്കാർ പറയുന്നു. ഗുഹ കണ്ടെത്തിയതിനെത്തുടർന്ന് തത്‌കാലം സ്ഥലത്ത് മണ്ണെടുക്കൽ നിർത്തിവെച്ചിരിക്കുകയാണ്. ദേശീയപാതാ നിർമാണത്തിനിടെ പലയിടങ്ങളിലായി ഇത്തരത്തിൽ ഗുഹകളും കല്ലറകളും കണ്ടെത്തിയത് വാർത്തയായിരുന്നു. കാക്കഞ്ചേരിയിൽ കല്ലറയും ഇടിമുഴിക്കലിൽ മനുഷ്യരുടെതെന്ന് സംശയിക്കുന്ന എല്ലുകളും കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button