Latest NewsIndia

ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചെന്നൈയിലെ ഐടി കമ്പനികള്‍; കാരണം ഇതാണ്

ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചെന്നൈയിലെ ഐടി കമ്പനികള്‍. നിരവധി പേര്‍ ജോലിചെയ്യുന്ന ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും, ഫ്‌ലാറ്റുകളില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കികള്‍ പറയുന്നു. പലരും കുടുംബസമേതമാണ് ഇവിടെ താമസിക്കുന്നത്. പല ജീവനക്കാരോടും ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനും കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അറൂന്നൂറോളം ഐടി ഇതര കമ്പനികളാണ് ഇവടെ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്ന ഐടി ക്യാമ്പസുകളില്‍ ഇപ്പോള്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്. നാലുവര്‍ഷം മുമ്പ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ ഉമകളുടെ സമരത്തിനിടെയാണ് ഇത്തരമൊരു സാഹചര്യം ചെന്നൈ ഒഎംആര്‍ ക്യാമ്പസുകളില്‍ അനുഭവപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button