Latest NewsNewsIndia

“പാടാന്‍ എനിക്കിഷ്ടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല”, റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക്; രാണു മനസ്സുതുറക്കുന്നു

മുംബൈ: “പാടാന്‍ എനിക്കിഷ്ടടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല”, റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക് എത്തിയ രാണുവിന്റെ വാക്കുകളാണിത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ തേടിയെത്തിയത് നിരവധി അവസരങ്ങളാണെന്ന് രാണു പറയുന്നു.

ALSO READ: രാജ്യത്തെ വാഹന വിപണി കൂപ്പുകുത്തുന്നു; ട്രാക്ടറിനും ആവശ്യക്കാരില്ല

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ പോലും അത്ഭുതപ്പെടുത്തിയ ശബ്ദമാധുര്യത്തില്‍ ‘ഏ ക് പ്യാര്‍ കാ നഗ്മാ ഹേ…എന്ന് തുടങ്ങുന്ന ഗാനം .’ പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്നാണ് രാണു പാടിയത്. മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഈ ഗായികയ്ക്കിപ്പോള്‍ കൈ നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയില്‍ പാടി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഗായികമാരുടെ നിരയിലേക്ക് രാണുവിന്റെ പേരും ഉയര്‍ന്നിരിക്കുകയാണ്.
എന്റെ കഥ നീണ്ടതാണ്. വേണമെങ്കില്‍ അതൊരു സിനിമയാക്കാം- ഐ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ രാണു പറയുന്നു. ആ മനോഹര ശബ്ദത്തിനുടമയായ രാണു മൊണ്ടാല്‍ എന്ന സ്ത്രീയെ സോഷ്യല്‍ മീഡിയ കണ്ടെത്തി.

ALSO READ: തത്കാല്‍: അവസാനമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേ നേടിയത് റെക്കോര്‍ഡ് വരുമാനം

എന്റെ ബാല്യകാലം അത്ര രസകരമായിരുന്നില്ല. എനിക്ക് മാതാപിതാക്കളുണ്ടായിരുന്നു. ഞാന്‍ ജനിച്ചത് തെരുവിലല്ല. എന്നാല്‍ ആറ് മാസം മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ വേര്‍പ്പെട്ടു. എനിക്കൊപ്പം മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് വീടുണ്ടായിരുന്നു. എന്നാല്‍ തികച്ചും ഒറ്റപ്പെട്ടതായിരുന്നു കുട്ടിക്കാലം. ലതാജിയുടെ (ലതാ മങ്കേഷ്‌കര്‍) പാട്ടുകളോടാണ് എനിക്ക് പ്രിയം. സത്യത്തില്‍ ലതാജിയാണ് എന്റെ ഗുരു. റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം അഭ്യസിച്ചത്.

ഒരുപാട് ദുരിതങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചു കഴിഞ്ഞു. എന്നിരുന്നാലും ദൈവത്തില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് ഞാന്‍ ഏറെ സന്തോഷവതിയാണ്. എനിക്കൊപ്പം മകളുണ്ട്. ഇതുവരെ ആറ് പാട്ടുകള്‍ ഞാന്‍ റെക്കോഡ് ചെയ്തു. മുംബൈയിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിന് ശേഷമാണ് ബാംഗാളില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയത്.

https://www.instagram.com/p/B16GjPEjxCT/?utm_source=ig_embed

എന്റെ ഭര്‍ത്താവ് ബോളിവുഡ് നടന്‍ ഫിറോസ് ഖാന്റെ പാചകക്കാരനായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ഫര്‍ദീന്‍ ഖാന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. അവരൊക്കെ ഞങ്ങളോട് നന്നായി പെരുമാറിയിരുന്നു. മുംബൈയിലെ ജീവിതം സന്തോഷകരമായിരുന്നു. അന്ന് ഭര്‍ത്താവിനോടൊപ്പം ഞാന്‍ സിനിമ കാണാനൊക്കെ പോകും. അങ്ങനെയിരിക്കുമ്ബോഴാണ് അപ്രതീക്ഷിതമായ പല സംഭവങ്ങളും ഞങ്ങളുടെ കുടുംബത്തില്‍ അരങ്ങേറിയത് (ഭര്‍ത്താവിന്റെ മരണമടക്കം). പിന്നീട് എനിക്ക് മുംബൈയില്‍ നില്‍ക്കാന്‍ തോന്നിയില്ല. ഞാന്‍ ബാംഗാളിലേക്ക് മടങ്ങി പോന്നു..രാണു പറയുന്നു.

https://youtu.be/K47EWgNQ3Yw

shortlink

Related Articles

Post Your Comments

Related Articles


Back to top button