Latest NewsKeralaNews

അടിമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍

ഇടുക്കി: അടിമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. മാങ്കുളം – ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് (52) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും പതിനൊന്ന് കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു.

ALSO READ: സൗദിയിലെ പ്രവാസികള്‍ക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം

അടിമാലി – മാങ്കുളം റോഡിലുള്ള പീച്ചാട് എന്ന സ്ഥലത്തുവെച്ച് കഞ്ചാവ് കൈമാറ്റം ചെയ്യാന്‍ നില്‍ക്കുമ്പോഴാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. മണം പുറത്തു വരാത്ത രീതിയില്‍ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കി പ്ലാസ്റ്റിക് ചാക്കിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു കിലോ കഞ്ചാവിന് ഇരുപതിനായിരം രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

ALSO READ:നായ്ക്കളെ അഴിച്ചു വിട്ടു, ഗ്ലാസുകളും ബിയര്‍ കുപ്പികളും തല്ലിത്തകര്‍ത്തു, വടിവാള്‍ വിശി ജീവനക്കാരെ ആക്രമിച്ചു; ബില്‍തുക അടയ്ക്കാനില്ലാതെ വന്നതോടെ ബാര്‍ ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

പ്രതിക്ക് കഞ്ചാവ് എത്തിക്കുന്ന രണ്ട് പേരെക്കുറിച്ച് എക്‌സൈസ് സംഘം അന്വേഷണം നടത്തി വരികയാണ്. മാങ്കുളം ഭാഗത്ത് പ്രതി കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി എക്‌സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. മുന്‍പ് ആന്ധ്രപ്രദേശില്‍ കഞ്ചാവ് കേസില്‍ ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button