KeralaLatest NewsNews

മരട് ഫ്ലാറ്റ് : ഉടമകൾക്ക് ഒഴിയാനുള്ള സമയം നീട്ടിനല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയം ഉടമകൾക്ക് നീട്ടിനൽകില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന് തന്നെയാണ് സബ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഫ്ലാറ്റ് ഉടമകൾ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയാണ് ചീഫ് സെക്രട്ടറിയും കളക്ടറും നിലപാടെടുത്തത്. ഫ്ലാറ്റുകൾ ഒഴിയാൻ ഉടമസ്ഥര്‍ 15 ദിവസത്തില്‍ അധികം ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്നാണ് നഗരസഭയും വ്യക്തമാക്കിയത്.

 ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ള 326 അപ്പാർട്ട്മെന്‍റുകളിൽ 103 എണ്ണത്തില്‍ നിന്നുമാത്രമാണ് ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ അറിയിച്ചിരുന്നു. ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button