Latest NewsNewsIndia

ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുകളുടെ മാതൃക ഇന്ത്യയിലും നടപ്പാക്കുമെന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ വ്യക്തമാക്കി. ബ്രിക് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞു മടങ്ങിയെത്തിയ‌ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുലപ്പാൽ ശേഖരിച്ച് ആവശ്യമുള്ള ശിശുക്കൾക്കു ലഭ്യമാക്കുക വഴി ശിശു മരണനിരക്ക് കുറയ്ക്കുകയാണു ലക്ഷ്യം. കുഞ്ഞിനു പാലൂട്ടാനുമുള്ള സൗകര്യം ബാങ്കിൽ ഏർപ്പെടുത്തും. പ്രസവ സമയത്തും വാക്സിനേഷനു വരുമ്പോഴുമാണ് മുലപ്പാൽ ശേഖരിക്കുക.

ALSO READ: ബ്രസ്റ്റ് അയണിങ്ങ്; സ്തന വളര്‍ച്ച തടയാനുള്ള പ്രാകൃത രീതി ബ്രിട്ടണില്‍ വര്‍ധിക്കുന്നു

ശേഖരിച്ച മുലപ്പാൽ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് മുലപ്പാൽ ബാങ്കുകൾ. ഇത് 6 മാസം വരെ കേടാകില്ല. പുറത്തെടുക്കുന്ന പാലിന്റെ താപനില മുറിയിലെ ഉൗഷ്മാവിന് തുല്യമാക്കിയ ശേഷമാണ് വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button