Latest NewsNewsIndia

മിഗ് 27: വ്യോമസേനയുടെ അഭിമാനമായ കില്ലർ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്

ന്യൂഡൽഹി: വ്യോമസേനയുടെ അഭിമാനമായ കില്ലർ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്. വ്യോമസേനയുടെ ഉത്തമ സഹായി’ എന്ന വിളിപ്പേരിനർഹമായ മിഗ് 27 വിമാനങ്ങൾ വിശിഷ്ട സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. എത് പ്രതിസന്ധി ഘട്ടത്തിലും പൂർണ ഇണക്കത്തോടെ സേനയുടെ ഭാഗമായി പ്രവർത്തിച്ച് വിജയത്തിലേക്ക് നയിച്ചതാണ് ഈ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുടെ ചരിത്രം. ‘ഉത്തമ സഹായി’ എന്ന വിളിപ്പേര് മിഗിനെ വൈമനികർ നൽകിയതും അതുകൊണ്ട് തന്നെയാണ്. 1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താനെ പറന്നാക്രമിച്ച മിഗ് 27 ഇന്ത്യൻ വ്യോമസേനയുടെ യശസ് വാനോശമുയർത്തി.

വിരമിക്കലിന്റെ ഭാഗമായി സ്‌കോർപിയൻ 29 എന്നറിയപ്പെടുന്ന ഏഴ് മിഗ് 27 വിമാനങ്ങളുടെ അവസാന സ്‌ക്വാഡ്രൻ കലാശപ്പറക്കൽ നടത്തും. തുടർന്ന് ഡീകമ്മീഷൻ ചെയ്യാനായുള്ള ഉത്തരവ് സേന പുറത്തിറക്കും.

ALSO READ: 100 പേരുമായി പറന്ന വിമാനം കസാഖിസ്താനില്‍ തകര്‍ന്ന് 9 മരണം

മിഗിന്‍റെ വിരമിക്കൽ ചടങ്ങുകൾ രാജസ്ഥാനിൽ ജോധ്പൂരിലെ എയർബേസിലാണ് നടക്കുക. മറ്റൊരു രാജ്യവും ഉപയോഗിക്കാത്തതിനാൽ വെള്ളിയാഴ്ച അവസാന പറക്കൽ നടത്തുന്നതോടെ മിഗ് 27 ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ തന്നെ സൈനിക ചരിത്രത്തിലേക്കാകും മായുക. ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ച് മിഗ് 27 കേവലം ഒരു യുദ്ധവിമാനം മാത്രമല്ല, ഒരു ഉത്തമ സുഹൃത്ത് കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button