Latest NewsCarsNewsAutomobile

15,000 വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ കാർ നിർമാണ കമ്പനി

15000ത്തോളം വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല. എക്‌സ് നിരയിലുള്ള 2016 മോഡലുകൾ വാഹനങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. പവര്‍ സ്റ്റിയറിംഗിലെ തകരാർ കാരണം സ്റ്റിയറിംഗ് കൂടുതല്‍ ദൃഢമാകുകയും ക്രാഷ് റിസ്‌ക് വര്‍ധിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

14, 193 യുഎസ് വാഹനങ്ങളും, 843 കാനഡ വാഹനങ്ങളും തിരിച്ച് വിളിച്ചവയിൽ ഉൾപ്പെടുന്നു. വാഹനങ്ങളില്‍ അപകടം ഉണ്ടാകുന്നതിന് മുൻപായി ഡ്രൈവര്‍മാര്‍ പ്രശ്‌നം പരിഹരിക്കണമെന്നും പാര്‍ട്‌സ് ലഭ്യമാകുന്നതിന് അനുസരിച്ച് എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് നല്‍കുമെന്നും ടെസ്‌ല അറിയിച്ചു. അതോടൊപ്പം തന്നെ തിരികെ വിളിച്ചവയിലേറെയും 2016 ഒക്ടോബര്‍ മധ്യത്തോടെ നിര്‍മിച്ചിരിക്കുന്ന എക്‌സ് മോഡല്‍ വാഹനങ്ങളാണ്. അതിനു ശേഷമുള്ളവയിൽ പ്രശ്‍നങ്ങൾ ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

Also read : റണ്‍വേയില്‍ പറന്നുയരുന്നതിനിടെ വൻ അപകടത്തില്‍ നിന്ന് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : സംഭവമിങ്ങനെ

ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് ഗിയര്‍ മോട്ടോറിനോട് ചേർന്നിരിക്കുന്ന അലുമിനിയം ബോള്‍ട്ടുകള്‍ ദുര്‍ബലമായി നശിക്കുന്നതാണ് പവര്‍ സ്റ്റിയറിംഗ് പ്രവര്‍ത്തിക്കാതെ വരുന്നതിന് കാരണമെന്നു നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും (എന്‍എച്ച്ടിഎസ്എ) ട്രാന്‍സ്‌പോര്‍ട്ട് കാനഡയും അറിയിച്ചു. മോഡല്‍ എക്‌സില്‍ നിലവില്‍ ഇതുവരെ ക്രാഷ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍എച്ച്ടിഎസ്എ വ്യക്തമാക്കി.
മാര്‍ച്ച് 2018ലും കമ്പനി തിരിച്ചുവിളിക്കൽ നടപടിയുമായി രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 2016 ന് മുമ്പ് നിര്‍മിച്ച 1,23,000 മോഡല്‍ എസ് വാഹനങ്ങളാണ് ഇതേരീതിയിൽ വിപണിയില്‍ നിന്നും തിരികെ വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button