Latest NewsNewsIndia

യുവതിയുടെ നഗ്​നശരീരം പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

ഹൈദരാബാദ്​: ഹൈദരാബാദിലെ പാലത്തിനടിയിൽ നിന്ന് യുവതിയുടെ നഗ്​നശരീരം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിലെ ചെവെല്ലയിലെ പാലത്തിനടിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വസ്​ത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും സ്വര്‍ണാഭരണങ്ങള്‍ ശരീരത്തില്‍ തന്നെയുള്ള നിലയിലായിരുന്നു.

25-30 വയസ്​ തോന്നിക്കുന്ന യുവതിയുടെ ശരീരം ചൊവ്വാഴ്​ച രാവിലെ പ്രദേശവാസികളാണ്​ കണ്ടതെന്ന്​ പൊലീസ്​ പറഞ്ഞു. നാട്ടുകാര്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കല്ലുകൊണ്ടോ മറ്റോ പരിക്കേല്‍പിച്ച നിലയിലായാണ്​ മുഖം. പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ​ ശേഷം മൃതദേഹം ഇവിടെ എത്തിച്ച്‌​ ഉപേക്ഷിച്ചതാകാനാണ്​ സാധ്യതയെന്ന്​ പൊലീസ്​ പറയുന്നു. പോസ്​റ്റ്​ മോര്‍ട്ടത്തിന്​ ശേഷമാണ്​ കൂടുതല്‍ വിവരം ലഭിക്കുക.

ALSO READ: കോവിഡ് 19: വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര അനുമതി

സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള പരിശോധന പൊലീസ്​ തുടങ്ങിയിട്ടുണ്ട്​. ഹൈദരാബാദില്‍ 26 വയസുകാരിയെ കൂട്ടബലാത്സംഘത്തിന്​ ശേഷം കൊന്ന്​ കത്തിച്ച സംഭവമുണ്ടായത്​ മാസങ്ങള്‍ക്ക്​ മുമ്ബാണ്​. അതുണ്ടാക്കിയ ഞെട്ടലടങ്ങും മുമ്ബാണ്​ പുതിയ ക്രൂരത പുറത്ത്​ വരുന്നത്​. അന്നത്തെ കേസിലെ പ്രതികളെ പൊലീസ്​ തെളിവെടുപ്പിനിടെ വെടിവെച്ച്‌​ കൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button