Latest NewsNewsFootballSports

സഹല്‍ എ ടി കെ യിലേക്ക് ?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരവും ഇന്ത്യന്‍ ഓസില്‍ എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട താരമായ സഹല്‍ അബ്ദുല്‍ സമദ് എ ടി കെ കൊല്‍ക്കത്തയിലേക്ക് പോവുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ല എന്നാണ് സഹലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു ബംഗാള്‍ പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എ ടി കെ യുടെ ആരാധകരാണ് സഹലിന്റെ പേരില്‍ ഈ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഐ എസ് എല്‍ ചാമ്പ്യന്മാരായ എ ടി കെ ഐ ലീഗ് ക്ലബായ മോഹന്‍ ബഗാനുമായി ലയിച്ചതോടെ വലിയ ട്രാന്‍സ്ഫറുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആ ലിസ്റ്റില്‍ സഹല്‍ ഉണ്ടാവില്ല. കാരണം സഹലിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ 2023 വരെ ഉണ്ട്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ അല്ലാതെ സഹലിനെ ആര്‍ക്കും ടീമില്‍ എടുക്കാന്‍ ആവില്ല. എന്നാല്‍ ഈ കഴിഞ്ഞ സീസണില്‍ ഷട്ടോരിക്ക് കീഴില്‍ താരത്തിന് അവസരങ്ങള്‍ കുറവായിരുന്നുവെങ്കിലും സഹലിന്റെ ഭാവി കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തന്നെയാണെന്നാണ് ക്ലബ് മാനേജ്‌മെന്റ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button