Latest NewsNewsInternational

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ; ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ

വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ
നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.

കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ നിത്യവും ആയിരത്തിലധികം പേര്‍ മരണപ്പെടുന്ന നില തുടരുകയാണ്. ഇതുവരെ 15.07 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 90,113 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 23,488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,218 പേര്‍ മരണത്തിന് കീഴടങ്ങി. 3.39 ലക്ഷം ആളുകള്‍ക്ക് രോഗമുക്തി ലഭിച്ചു. 10.78 ലക്ഷം പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 16,428 പേരുടെ നില ഗുരുതരവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button