COVID 19KeralaLatest NewsNewsIndia

ശബരിമല തീർഥാടനം : സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ഹിന്ദുസംഘടനകള്‍

കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് വെര്‍ച്വല്‍ യോഗത്തിലൂടെ നടന്ന ഹിന്ദുനേതൃയോഗം ആവശ്യപ്പെട്ടു.

Read Also : ഇമ്രാൻഖാനെ താഴെയിറക്കാൻ പുതിയ സഖ്യം രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികൾ ; പിന്തുണയുമായി പാക് സൈന്യം

കോവിഡ് വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്ഥയാത്രക്കും ദര്‍ശനത്തിനും സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അയ്യപ്പന്മാരുടെ സുരക്ഷയെ വളരെ ഏറെ പ്രതികൂല മായി ബാധിക്കുമെന്നതില്‍ സംശയമില്ല. സമകാലീന സംഭവങ്ങള്‍ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും എടുത്ത തീര്‍ത്ഥടനം സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള എല്ലാ തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

അയ്യപ്പ ഭക്തസംഘടനകള്‍, ആചാര്യശ്രഷ്ഠര്‍, തന്ത്രിമുഖ്യര്‍ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും ശബരിമലയുടെ താല്പര്യങ്ങള്‍ക്ക് ഗുണകരമല്ല. മഹാമാരിയുടെ സമൂഹവ്യാപനം ശക്തവും നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുമ്ബോള്‍ വീണ്ടുവിചാരമില്ലാതെയും പ്രോട്ടോക്കോള്‍ പാലിക്കാതെയും ആളുകളെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാവും ക്ഷണിച്ചുവരുത്തുക.അയ്യപ്പന്മാരുടെ ജീവനെ പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗൗരവമേറിയ ചര്‍ച്ചകള്‍ അധികൃതര്‍ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണം. സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച്‌ ഏക പക്ഷീയമായി തീരുമാനം കൈകൊള്ളുന്നത് മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്നു നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button