കാബൂൾ : ബോംബ് സ്‌ഫോടനത്തിൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലെ ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ്
സ്ഫോടനമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു,ഇവരുടെ നില ഗുരുതരമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments