Latest NewsKeralaNewsIndia

“അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണം ; ബാക്കി അയ്യപ്പൻ നോക്കിക്കൊള്ളും ” : നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിക്കുമെന്നും ഭരണം ബിജെപിക്ക് തന്നെയായിരിക്കുമെന്നും നടൻ കൃഷ്ണകുമാർ. തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വിതരണത്തിനായി നാലുകോടി ഡോസ് കോവിഡ് വാക്സിൻ തയാറെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച്‌ വോട്ടുചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണമെന്നും അത് മാത്രമാണ് നമ്മുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/actorkkofficial/posts/232877394853623?__cft__[0]=AZXRwYH9xHeRJZ47aAL1YMio3XlVIZPe8ezR2qM3EYkU44KFjlY-cG0RA_mtZEQzA4X3gKYwZY-aACBzAbaDvtIiOGiMfbbmKEyrnZZiN9X2qkbJ6AMhB_GCGb9uR48gv_Ffzqa_BQc3JxZCkbHwrgVz&__tn__=%2CO%2CP-R

“എട്ടാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം.എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയത്തോടെ ജയിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ”, കൃഷ്ണകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുടെ കണ്‍വെന്‍ഷനുകളിലടക്കം സജീവ സാന്നിധ്യമാണ് കൃഷ്ണകുമാര്‍. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയും കൃഷ്ണകുമാര്‍ ബിജെപിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button