Latest NewsKeralaNews

ദേശീയപാതയിൽ വൻ ‍ വാഹനാപകടം ; നിരവധി മരണം

തൃശൂര്‍: പാലക്കാട്​-തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ ആറ്​ വാഹനങ്ങള്‍ കൂട്ടിയിടിച്ചു . ചരക്ക്​ ലോറി നിയന്ത്രണം വിട്ട്​ രണ്ട്​ കാറുകളിലും രണ്ട്​ ബൈക്കിലും ഒരു മിനി ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു . അപകടത്തില്‍ രണ്ട്​ പേര്‍ മരിച്ചു .

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; യാത്രക്കാരിൽ നിന്ന് 1.23 കോടിയുടെ സ്വര്‍ണം പിടികൂടി

രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം . ലോറിയുടെ ബ്രേക്ക്​ നഷ്​ടമായതാണ്​ അപകടകാരണമെന്നാണ്​ റിപ്പോര്‍ട്ട് ​. അപകടത്തെ തുടര്‍ന്ന്​ തൃശൂര്‍-പാലക്കാട്​ ദേശീയപാതയില്‍ ഗതാഗതം സ്​തംഭിച്ചു. ഇരുവശത്തുമായി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്​. അപകടസ്ഥലത്ത്​ നിന്ന്​ വാഹനങ്ങള്‍ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് ​.

shortlink

Related Articles

Post Your Comments

Related Articles


Back to top button