Latest NewsNewsLife StyleFood & Cookery

ഇഷ്ടം പോലെ മധുരം സൗജന്യമായി നുണയാം ; ശബളവും വാങ്ങാം

കമ്പനിയുടെ മൂവായിരത്തോളം മധുര ഉത്പന്നങ്ങളുടെ മധുരമാണ് പരിശോധിക്കേണ്ടത്

മധുരം കഴിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് സൗജന്യമായി മധുരം കഴിയ്ക്കാനുള്ള ഒരു അവസരമുണ്ട്. കാന്‍ഡി ഫണ്‍ഹൗസ് എന്ന കനേഡിയന്‍ കമ്പനിയിലാണ് ഈ അവസരം. കമ്പനി ഇങ്ങനെ മധുരം കഴിയ്ക്കുന്നതിന് ശബളവും നല്‍കും. കാന്‍ഡിയോളജിസ്റ്റ് എന്ന തസ്തികയില്‍ ജോലി ലഭിയ്ക്കുന്നവര്‍ക്കാണ് ഈ അവസരമുള്ളത്.

കാന്‍ഡി ഫണ്‍ഹൗസ് കമ്പനി മധുരം രുചിച്ചു നോക്കാനുള്ള ജോലിക്ക് ആളെ തിരയുകയാണ്. കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും രുചിച്ച് മധുര നിലവാരം ഉറപ്പാക്കുകയാണ് വേണ്ടത്. മണിക്കൂറിന് നാല്‍പത്തിയേഴ് ഡോളറാണ് ശമ്പളം. എട്ട് മണിക്കൂറാണ് ജോലി സമയം. കമ്പനിയുടെ മൂവായിരത്തോളം മധുര ഉത്പന്നങ്ങളുടെ മധുരമാണ് പരിശോധിക്കേണ്ടത്. കമ്പനി നല്‍കിയ രസകരമായ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയും സുഖകരമായതും ആസ്വാദ്യകരമായതുമായൊരു ജോലി വേറെയുണ്ടാവില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button