KeralaLatest NewsNews

ടൂള്‍ കിറ്റ് കേസില്‍ മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ള മലയാളത്തിലെ പ്രമുഖ നടിയും ആക്ടിവിസ്റ്റുമായ മറ്റൊരു നടിയും

വിവരങ്ങള്‍ പുറത്തുവിട്ട് സന്ദീപ് വാര്യര്‍

കോഴിക്കോട്: ആരും നല്ലപിള്ള ചമയണ്ട, ടൂള്‍ കിറ്റ് കേസില്‍ മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ള മലയാളത്തിലെ പ്രമുഖ നടിയുണ്ടെന്ന് സൂചന.
ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രണ്ട് നടിമാര്‍ക്ക് ടൂള്‍ കിറ്റ് കേസുമായി ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്. ടൂള്‍ കിറ്റ് കേസില്‍ നിലവില്‍ മലയാളി ബന്ധം ഉണ്ടല്ലോ എന്ന് അഭിഭാഷകയായ നികിത ജേക്കബിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തത് സൂചിപ്പിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞു.

Read Also : ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

നികിത ജേക്കബുമായി ബന്ധമുളള ഒരു മാദ്ധ്യമ പ്രവര്‍ത്തകയുടെ പേരും ടൂള്‍ കിറ്റ് കേസില്‍ പുറത്ത് വന്നിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന ഒരു സിനിമാക്കാരിയും മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിയും അടക്കമുളള ചില ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. ടൂള്‍ കിറ്റ് കേസില്‍ രാജ്യത്തിന് എതിരെ ഗൂഢാലോചന നടന്നുവെങ്കില്‍ അന്വേഷണം നടക്കട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button