KeralaLatest NewsNewsMenFood & CookeryHealth & FitnessSex & Relationships

ധൈര്യമായി പുരുഷന്മാർക്കിനി മുട്ടയും തേനും കഴിക്കാം ; ലൈംഗികരോഗ്യം ഉറപ്പ്

പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായി പലകാര്യങ്ങളും നിര്‍ദേശിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ഒരു ഒറ്റമൂലിയാണ് തേനും മുട്ടയും . മുട്ട, തേന്‍, ഇഞ്ചി എന്നിവയാണ് ഈ ഒറ്റമൂലിക്ക് വേണ്ടത്. അരടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പുണ്‍ തേന്‍, എന്നിവയാണ് ആവശ്യമായ സാധനങ്ങള്‍. പകുതി പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് ഇഞ്ചി നീര്, തേന്‍ എന്നിവ നന്നായി യോജിപ്പിച്ച്‌ ചേര്‍ക്കുക. ഇത് ഒരു മാസം തുടര്‍ച്ചയായി രാത്രി ഭക്ഷണത്തിനു ശേഷം ഉപയോഗിക്കുന്നതു മികച്ചമാറ്റം ഉണ്ടാക്കും എന്നു പറയുന്നു. ലൈംഗികാരോഗ്യത്തിനു പുറമേ ശരീര ആരോഗ്യം പ്രതിരോധശേഷി എന്നിവയ്ക്കും ഇതു നല്ലതാണ്.

Also Read:തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരൻ മരിച്ചു

അതേപോലെ തന്നെ മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും ചേര്‍ത്ത് ഒരു പിടി പിടിച്ചാല്‍ മുടി കൊഴിച്ചില്‍ തടയാനുള്ള ഒരു ഔഷധം വീട്ടിലുണ്ടാക്കാം .പ്രോട്ടീനുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ പോഷകങ്ങള്‍ അടങ്ങിയതാണ്. ഇതിലെ ലെസിതിന്‍ എന്ന ഫാറ്റി ആസിഡ് ചുരുണ്ട മുടി മാറ്റുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.രോമകൂപങ്ങളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ബയോടിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.മുടിക്ക് ഈര്‍പ്പം നല്‍കുന്നതും ശക്തമായ ആന്റി ഓക്‌സിഡന്റ് അടങ്ങിയതുമായ പ്രകൃതിദത്തമായ ഒന്നാണ് തേന്‍. രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്ന പോഷകങ്ങളാല്‍ സമ്ബന്നമായ തേന്‍ മുടി വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മുട്ടയുടെ മഞ്ഞക്കരുവും ആവണക്കെണ്ണയുമായി തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ല, ആരോഗ്യകരമായ മുടിക്കും നല്ലതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button