KeralaNattuvarthaLatest NewsNews

‘മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരം, ലീഗുകാര്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്’; എം.വി. ജയരാജൻ

മുസ്​ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കൊലപാതകം നടന്ന മുക്കില്‍പീടിക ലീഗിന് ഭൂരിപക്ഷമുള്ള സ്ഥലമാണെന്നും, സി.പി.എം നേതൃത്വത്തില്‍ ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിച്ചതിന് രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.  ഇതൊക്കെയാണെങ്കിലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ പൊലീസ് കുറ്റവാളികളെ കണ്ടെത്തട്ടെ. ഇതൊരു ആസൂത്രിത കൊലപാതകമല്ല. പുല്ലൂക്കരയിൽ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഔര്‍ഭാഗ്യകരമായ സംഭവത്തിനിടയാക്കിയത്. ലീഗുകാര്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെങ്കിലും അത് നടക്കാന്‍ പാടില്ലായിരുന്നു’. ജയരാജൻ പറഞ്ഞു.

‘കണ്ണൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ശാന്തമായി നടന്ന സാഹചര്യത്തില്‍ ഇത്തരമൊന്ന് ഉണ്ടാകരുതായിരുന്നു. കണ്ണൂരില്‍ സംഘര്‍ഷം കുറക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇതിന്‍റെ ഫലമായി സംഘര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാ പാർട്ടികളും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്’. സമാധാനമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button