KeralaLatest NewsNews

‘ജയിലിന് മറുപടി വോട്ടിലൂടെ’ ഗാനത്തിന് വിലക്ക് : ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമെന്ന് എം.വി. ജയരാജൻ

ബിജെപിക്ക് വേണ്ടി ജനാധിപത്യത്തിന്റെ അന്തകരായി ഇലക്ഷൻ കമ്മീഷൻ മാറുന്നത് നീതീകരിക്കാവുന്നതല്ല

കൊച്ചി: ‘ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന ആം ആദ്മിപാർട്ടിയുടെ തെരഞ്ഞെടുപ്പ് ഗാനം വിലക്കിയ ഇലക്ഷൻ കമ്മീഷൻ തീരുമാനം അപലപനീയമാണെന്ന് ഇടതുപക്ഷ നേതാവ് എം.വി. ജയരാജൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

read also: ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓർമ്മയിൽ മെയ് ദിനം : എണ്‍പതോളം രാജ്യങ്ങളില്‍ പൊതു അവധിയായി ആഘോഷിക്കുന്ന ദിനം !!

കുറിപ്പ് പൂർണ്ണ രൂപം,

ജനാധിപത്യത്തെ ജയിലിലടക്കുന്നവർ തെരഞ്ഞെടുപ്പ് ഗാനത്തെ ഭയക്കുന്നു.’ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന ആം ആദ്മിപാർട്ടിയുടെ തെരഞ്ഞെടുപ്പ് ഗാനം വിലക്കിയ ഇലക്ഷൻ കമ്മീഷൻ തീരുമാനം അപലപനീയമാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു വിലക്ക്. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് ചട്ടം തുടർച്ചയായി ലംഘിക്കുന്നതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇലക്ഷൻ കമ്മീഷൻ പ്രതിപക്ഷ കക്ഷികളുടെ പ്രചാരവേലയെ തടയുകയാണ്. ജനാധിപത്യത്തെ കൽത്തുറുങ്കിൽ അടക്കുന്നവരാണ് ബിജെപി എന്ന് അവരുടെ ഒട്ടേറെ നടപടികൾ തെളിയിച്ചിട്ടുണ്ട്. ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിന്റെ കാവൽക്കാരായി പ്രവർത്തിക്കേണ്ടവരാണ് ഇലക്ഷൻ കമ്മീഷൻ. എന്നാൽ ബിജെപിക്ക് വേണ്ടി ജനാധിപത്യത്തിന്റെ അന്തകരായി ഇലക്ഷൻ കമ്മീഷൻ മാറുന്നത് നീതീകരിക്കാവുന്നതല്ല.
എം.വി. ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button