KeralaLatest NewsNews

കെ കെ ശൈലജയെ ഒഴിവാക്കിയതിൽ ദേശീയ നേതാക്കൾക്ക് അതൃപ്തി; ഇളവ് നൽകാമായിരുന്നുവെന്ന നിലപാടിൽ നേതാക്കൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിൽ ദേശീയ നേതാക്കൾക്ക് അതൃപ്തി. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. വൃന്ദ കാരാട്ടും കെ കെ ശൈലജയെ ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം.

Read Also: മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്

കോവിഡ് പ്രതിരോധത്തിൽ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെ.കെ. ശൈലജ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചതും കെ കെ ശൈലജയായിരുന്നു. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ ശൈലജയെ ഒഴിവാക്കുകയായിരുന്നു. പിണറായി ഒഴികെ ബാക്കി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്. ശൈലജയ്ക്ക് ഇളവ് നൽകാമെന്നായിരുന്നു ദേശീയ നേതാക്കൾ പറയുന്നത്.

Read Also: മാതൃമരണവും സിസേറിയനും വർധിക്കുന്നു ; കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമെന്ന് കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button