Life Style

രാവിലെ വെറും വയറ്റില്‍ ആരോഗ്യ ഷേക്ക്

നമ്മള്‍ മിക്കവരും നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കോഫിയിലൂടെയാണ്. ഒരു നീണ്ട ഉറക്കത്തിന് ശേഷം നമുക്ക് ഉന്മേഷം പകര്‍ന്ന് നല്‍കാന്‍ ഒരു കപ്പ് കോഫിക്ക് കഴിയും. എന്നാല്‍ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ചിലരിലെങ്കിലും അസിഡിറ്റിക്ക് കരണമാകാറുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തെ കോഫി ത്വരിതപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

രാവിലെ വെറുംവയറ്റില്‍ കോഫിക്ക് പകരം കുക്കുമ്പര്‍ കൊണ്ടുള്ള ഷേക്ക് കഴിച്ചാല്‍ അത് ശരീരത്തിന് ഗുണം ചെയ്യും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഇതിനായി കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാല്‍നട്ടും അല്‍പം ഇഞ്ചിയും ചേര്‍ക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുക്കുക. രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button