Latest NewsNewsCars

സ്കോഡ ഇന്ത്യയിൽ കൂടുതൽ ഡീലർഷിപ്പുകൾ തുറക്കാനൊരുങ്ങുന്നു

മുംബൈ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിർമ്മാതാക്കളായ സ്കോഡ. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 150ൽ അധികം ഡീലർഷിപ്പുകൾ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി. അതോടൊപ്പം തന്നെ 2021-2022 സാമ്പത്തിക വർഷത്തിൽ 30,000 കാറുകളുടെ വിൽപ്പന നടത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ സ്കോഡയുടെ അതിശക്തമായ തിരിച്ചുവരവിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2021 പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളാണ് സ്കോഡ അവതരിപ്പിക്കുന്നത്. സൂപ്പർബ്, ഒക്ടാവിയ എന്നീ ആഡംബര സെഡാനുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കിയതിനു പിന്നാലെ രാജ്യത്തെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്കോഡ.

Read Also:- ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്: നെയ്മറിന് മാസ് മറുപടിയുമായി മെസ്സി

90 ശതമാനത്തോളം പ്രാദേശികമായി നിർമ്മിച്ച കുഷാഖ് എന്ന മോഡലുമായിട്ടാണ് ഈ സെഗ്മെന്റിലേക്കുള്ള സ്കോഡയുടെ രംഗപ്രവേശം. ഭാവിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്നതിനായും നിലവിലെ വാഹന ഉടമകൾക്ക് മികച്ച സേവനം നൽകുന്നതിനുമായിട്ടാണ് സ്കോഡയുടെ ഇനിയുള്ള നീക്കങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button