Latest NewsNewsCarsAutomobile

ജനുവരി ഒന്നു മുതൽ വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡ

2022ജനുവരി ഒന്നു മുതൽ വിലവർദ്ധനവ് പ്രഖ്യാപിച്ച് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ. കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനുവരി മുതൽ സ്‌കോഡ മോഡലുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്‌യുവി, റാപ്പിഡ്, ഒക്ടാവിയ, കൊഡിയാക്, സൂപ്പർബ് തുടങ്ങിയ മോഡലുകളാണ് സ്കോഡ ഇന്ത്യ നിലവില്‍ രാജ്യത്ത് വാഗ്‍ദാനം ചെയ്യുന്ന മോഡലുകള്‍.

വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുകളാണ് വർദ്ധനവിന് കാരണമെന്ന് കമ്പനി പറയുന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, വർദ്ധിച്ചുവരുന്ന വില വർദ്ധനവിന്റെ കാര്യത്തിൽ ഉപഭോക്തൃ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു.

Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!

കോംപാക്ട് എസ്‍യുവിയായ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറക്കിയതു മുതൽ കുഷാക്കിനൊപ്പം സ്കോഡയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. ഇടത്തരം വലിപ്പമുള്ള എസ്‌യുവിക്ക് പുറത്തിറങ്ങി ആദ്യ ആറ് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ ലഭിച്ചു. കമ്പനിയുടെ ശക്തമായ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം ഈ വര്‍ഷം എത്തിയ കുഷാഖാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button