Latest NewsNewsIndia

പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ഭീകരാക്രമണം : ഭാര്യയ്‌ക്കും മകൾക്കും ഗുരുതര പരിക്ക്

ശ്രീനഗർ : ആനന്ദ്‌നാഗ് ജില്ലയിലെ കൊക്കാഗുണ്ട് വെരിനാഗിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭാര്യയ്‌ക്കും മകൾക്കും നേരെ ഭീകരർ വെടിവെപ്പ് നടത്തി. പോലീസ് കോൺസ്റ്റബിളായ സജാദ് അഹമ്മദ് മാലികിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സജാദിന്റെ ഭാര്യ നാഹിദയ്‌ക്കും മകൾ മാഹിദയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

Read Also : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ : പട്ടികയിൽ 14 ലോക നേതാക്കൾ 

ഭീകരർ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേയ്‌ക്ക് അതിക്രമിച്ച് കയറി വെടിവെപ്പ് നടത്തുകയായിരുന്നു . പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കശ്മീർ പോലീസ് അറിയിച്ചു.

അതേസമയം പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button