Latest NewsNewsCarsAutomobile

വാഗൺ ആറിന്റെ പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ടോക്കിയോ: വാഗൺ ആറിന്റെ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി. സ്‌മൈൽ എന്ന പേരിലാണ് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ജപ്പാനീസ് വിപണിയിലാണ് വാഹനത്തിന്റെ അവതരണമെന്നാണ് ടീം ബിഎച്ച്പി റിപ്പോർട്ട് ചെയ്യുന്നത്. 1.29 മില്യൺ യെൻ മുതൽ 1.71 മില്യൺ യെൻ വരെയാണ് വാഹനത്തിന്റെ വില. ഏകദേശം 8.30 ലക്ഷം മുതൽ 11.39 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില.

മൂന്ന് വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വിപണിയിലെത്തുക. 2013ൽ ആരംഭിച്ച സുസുക്കി സ്പെഷ്യ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈൻ എന്നാണ് റിപ്പോർട്ടുകൾ. വാഗൺആർ സ്മൈലിന്റെയും സ്പെഷ്യയുടെയും ബോക്സി രൂപകല്പനയിൽ സമാനതകൾ കാണാം. കാറിന്റെ വശങ്ങളിലും പിന്നിലും സുസുക്കി ലളിതമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.

Read Also:- ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് ആർസൻ വെംഗർ

660 സിസി ഇൻലൈൻ 3 സിലിണ്ടർ ഡിഒഎച്ച് 12 വാൽവ് എഞ്ചിനാണ് വാഗൺആർ സ്മൈലിന്റെ ഹൃദയം. ഈ 660 സിസി എഞ്ചിൻ 49 ബിഎച്ച്പി പവറും 5,000 ആർപിഎം 58 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ. ടൂ വീൽ, ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും വാഗൺ ആർ സ്മൈലിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button