WayanadKeralaNattuvarthaLatest NewsNews

തെരുവ് നായയുടെ ആക്രമണം : രണ്ട് പേർക്ക് കടിയേറ്റു

ഞായറാഴ്ച രാവിലെ ടൗണിന് സമീപത്തു വെച്ചാണ് കടിയേറ്റത്

പൊഴുതന: പൊഴുതന ടൗണിൽ തെരുവ് നായയുടെ അക്രമണം. രണ്ട് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ ടൗണിന് സമീപത്തു വെച്ചാണ് കടിയേറ്റത്. കടിയേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പൊഴുതന ടൗണിൽ നായയുടെ ശല്ല്യം വർദ്ധിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. കുറേ നാളുകളായി സന്ധ്യ മയങ്ങുന്നതോടെ മാർക്കറ്റ് പരിസരം ഉള്‍പ്പെടെ ടൗണിന്‍റെ പല ഭാഗങ്ങളും തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറുകയാണ്.

Read Also : അന്യസംസ്ഥാന തൊഴിലാളിയെ ച​തു​പ്പി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

അത്തിമൂല ജംഗ്ഷന്‍, എൽ.പി സ്‌കൂൾ റോഡ്, തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കള്‍ പകല്‍ സമയത്ത് പോലും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വ്യഹരിക്കുകയാണ്. കാല്‍നടയാത്രിക്കാർ തെരുവ് നായ്ക്കളെ ഭയന്ന് വേണം സഞ്ചരിക്കാൻ. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പിറകെ പോയി ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button