Latest NewsNewsLife StyleFood & CookeryHealth & Fitness

ബിപി നിയന്ത്രണത്തിലാക്കാനും ഹൃദയത്തെ സുരക്ഷിതമാക്കാനും ഇതാ ചില ടിപ്‌സ്

രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാന്‍ എപ്പോഴും കരുതലെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം പോലുള്ള ഗുരുത പ്രശ്‌നങ്ങളിലേക്ക് നയിക്കാം.അതുകൊണ്ട് തന്നെ ജീവിതരീതികള്‍ ആരോഗ്യകരമായ രീതിയില്‍ ചിട്ടപ്പെടുത്തുക, പ്രത്യേകിച്ച് ഡയറ്റ് ക്രമീകരിക്കുക എന്നതിലൂടെയാണ് വലിയൊരു പരിധി വരെ ബിപി നിയന്ത്രിക്കാനാവുക. ബിപി നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പിക്കാനും നമുക്ക് സാധിക്കും. ഇത്തരത്തില്‍ ബിപി നിയന്ത്രണത്തിലാക്കാനും ഹൃദയത്തെ സുരക്ഷിതമാക്കാനും സഹായിക്കുന്ന മൂന്ന് ടിപ്‌സ് ആണ് താഴെ പറയുന്നത്.

ഡയറ്റുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാനുള്ള കാര്യങ്ങളാണ് ഒന്നാമത്തെ ടിപ്‌സ്. ദിവസവും അല്‍പം നിലക്കടല (അമിതമാകരുത്) കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം അടക്കമുള്ള ഘടകങ്ങള്‍ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ പതിവായി തേങ്ങയും ഭക്ഷണങ്ങളില്‍ ചേര്‍ക്കുക.

Read Also  :  നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, വെള്ള വസ്ത്രത്തില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം: ശ്രീശാന്ത്

അതാത് സീസണുകളില്‍ ലഭിക്കുന്ന പഴങ്ങള്‍- അത് നേന്ത്രപ്പഴമോ, മാമ്പഴമോ, സപ്പോട്ടയോ, ചക്കയോ എന്തുമാകട്ടെ അത് ദിവസവും അല്‍പം കഴിക്കുക. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കാനായി നെയ്യിന്റെ ഉപയോഗം കുറയ്ക്കുന്നവരാണ് അധികപേരും. എന്നാല്‍ അല്‍പം നെയ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന നെയ് തെരഞ്ഞെടുക്കുക.

ബിപിയുള്ളവര്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന് നമുക്കറിയാം. ഇതിനൊപ്പം തന്നെ മറ്റൊരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കാം. ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് ചേര്‍ക്കുന്നതാണ് പതിവെങ്കില്‍ ഇതൊന്ന് മാറ്റിപ്പിടിക്കാം. ഭക്ഷണം വേവിക്കാന്‍ വെക്കുന്നതോടെ തന്നെ ഉപ്പ് ചേര്‍ക്കാം. ഭക്ഷണങ്ങളില്‍ ഉപ്പ് നേരിട്ട് ചേര്‍ക്കുന്നതിനെക്കാള്‍ ആരോഗ്യകരം നേരത്തേ ചേര്‍ത്ത് വേവിക്കുന്നതാണെന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button